Connect with us

Gulf

പി ഹസൻ ഉസ്താദിന് പ്രവാസത്തിന്റെ ആദരം

വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വയനാട് ജില്ലയിലെ പ്രവാസികളുടെ ഓൺലൈൻ സംഗമം ഐ ഡി എഫ് ഇൻറർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

പി. ഹസൻ ഉസ്താദിനുള്ള പ്രവാസി കൂട്ടായ്മയുടെ ഉപഹാരം കെ ടി മമ്മൂട്ടി ഫൈസിയും മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ശറഫുദ്ദീനും ചേർന്ന് നൽകുന്നു. 

മാനന്തവാടി | സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും വയനാട് ജില്ലാ പ്രസിഡന്റുമായ പി ഹസൻ ഉസ്താദിനെ പ്രവാസികൾ ആദരിച്ചു. വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വയനാട് ജില്ലയിലെ പ്രവാസികളുടെ ഓൺലൈൻ സംഗമം ഐ ഡി എഫ് ഇൻറർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഉദ്ഘാടനം ചെയ്തു. ഹംസ അഹ്‌സനി പുത്തൻകുന്ന് (അബൂദാബി) അധ്യക്ഷത വഹിച്ചു.

ആദരവിന്റെ ഭാഗമായി ഉസ്താദിനുള്ള ഉപഹാരം കെ ടി മമ്മൂട്ടി ഫൈസിയും മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ശറഫുദ്ദീനും ചേർന്ന് സമ്മാനിച്ചു. വയനാട് ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ‘വീവിൻ്റെ’ ഔപചാരിക ലോഞ്ചിങ് പി ഹസൻ ഉസ്താദ് നിർവഹിച്ചു.

ചടങ്ങിൽ കെ.സി.എസ്. തങ്ങൾ (ഖത്തർ), ബഷീർ പേരിയ (ഒമാൻ), മുസ്തഫ തലപ്പുഴ (ദുബൈ), ഇബ്രാഹിം മുസ്ലിയാർ വെണ്ണിയോട് (കുവൈത്ത്), അബ്ദുൽ റഹിമാൻ ലത്തീഫ്, ബഷീർ മുസ്ലിയാർ പുത്തൻകുന്ന്, റഫീഖ് (ദമാം), മമ്മൂട്ടി മുസ്ലിയാർ കണ്ടിയൻ (ബഹ്‌റൈൻ), മഖ്ബൂൽ സഖാഫി (മലേഷ്യ), ഷംസുദ്ദീൻ സുഹ്‌രി (കുവൈത്ത്), മുജീബ് സഖാഫി (യുകെ), ഉബൈദ് സഖാഫി ചുണ്ട (ദുബൈ), ജാഫർ ഓടത്തോട് (ഒമാൻ), മനാഫ് (സൗദി അറേബ്യ), സയ്യിദ് സ്വാലിഹ് തങ്ങൾ, ജമാൽ സഅദി, ജാശിർ സുൽത്താനി സംസാരിച്ചു.

Content Highlights: Samastha leader P Hasan Usthad was honored by Wayanad expatriates in an online meet. IDF International General Secretary Nisar Saqafi inaugurated the event. The formal launch of the expat association Weave was performed by Usthad. Prominent Gulf leaders attended.

---- facebook comment plugin here -----

Latest