Saudi Arabia
രാജകാരുണ്യം; സഊദിയില്‍ അനധികൃതമായി താമസിക്കുന്ന യെമന്‍ പൗരന്മാരുടെ പദവി നിയമവിധേയമാക്കുന്നതിന് സല്‍മാന്‍ രാജാവ് ഉത്തരവിട്ടു
താമസ പദവി നിയമവിധേയമാക്കുന്നതിന് യെമന്‍ പാസ്പോര്‍ട്ട് കൈവശം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
റിയാദ് | സഊദി അറേബ്യയില്‍ നിയമവിരുദ്ധമായി താമസിക്കുന്ന എല്ലാ യെമന്‍ പൗരന്മാരുടെയും പദവി ശരിയാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
സഊദി അറേബ്യയുടെ ഈ തീരുമാനത്തെ യമന്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സും യമന്‍ ഷൂറാ കൗണ്‍സിലും ഔദ്യോഗികമായി പ്രശംസിക്കുകയും സൗദി നേതൃത്വത്തിന് തങ്ങളുടെ ആഴമേറിയ നന്ദി അറിയിക്കുകയും ചെയ്തു. ആയിരക്കണക്കിന് യമന്‍ കുടുംബങ്ങളുടെ ജീവിതത്തില്‍ ഇത് വലിയ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് യമന്‍ ഷൂറാ കൗണ്‍സില്‍ ചെയര്‍മാന്‍ അഹമ്മദ് ഉബൈദ് ബിന്‍ ദാഗര്‍ വ്യക്തമാക്കി
താമസ പദവി നിയമവിധേയമാക്കുന്നതിന് യെമന്‍ പാസ്പോര്‍ട്ട് കൈവശം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പദ്ധതി ആരംഭിക്കുന്ന തീയതിയും ചട്ടങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സിന്റെയും മറ്റ് ബന്ധപ്പെട്ട അധികൃതരുടെയും ഔദ്യോഗിക അക്കൗണ്ടുകള്‍ വഴി അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി . യമന്‍ നയതന്ത്ര കാര്യാലയം തങ്ങളുടെ പൗരന്മാരോട് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
Content Highlights: Saudi King Salman ordered to legalize the residency status of all Yemeni nationals residing unlawfully in the Kingdom. The Yemeni Council of Ministers and Shura Council officially praised the decision. The Ministry of Interior stated that holding a valid Yemeni passport is essential to process the status.






