Connect with us

National

എ ഐയില്‍ മുന്നേറുന്ന മികച്ച 10 രാജ്യങ്ങളില്‍ ഇന്ത്യയും

സ്വകാര്യ മേഖലയിലെ എ ഐ നിക്ഷേപം 2024-ലെ 1.2 ബില്യണ്‍ ഡോളറില്‍ നിന്ന് 2025-ല്‍ 4.1 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | എ ഐയില്‍ മുന്നേറുന്ന മികച്ച 10 രാജ്യങ്ങളില്‍ ഇന്ത്യയും ഇടം പിടിച്ചതായി ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്. സാങ്കേതിക രംഗത്തെ മികവുറ്റ തൊഴിലാളികളും ശക്തമായ ഡിജിറ്റല്‍ അടിത്തറയും ഉള്ളതുകൊണ്ടാണ് ഇന്ത്യക്ക് നിര്‍മ്മിത ബുദ്ധി രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൂടാതെ രാജ്യത്തെ സ്വകാര്യ മേഖലയിലെ എ ഐ നിക്ഷേപം 2024-ലെ 1.2 ബില്യണ്‍ ഡോളറില്‍ നിന്ന് 2025-ല്‍ 4.1 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചിട്ടുമുണ്ട്. 2026ല്‍ തെക്കന്‍ ഏഷ്യ 6.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രദേശമെന്ന പദവി നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

അതേസമയം എ ഐ സാങ്കേതികവിദ്യയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ തൊഴിലാളികളുടെ നൈപുണ്യം വര്‍ധിപ്പിക്കല്‍,  ബിസിനസ്സ് അനുകൂല സാഹചര്യം ഒരുക്കുല്‍ തുടങ്ങിയ സമഗ്രമായ നയങ്ങള്‍ സര്‍ക്കാറുകള്‍ സ്വീകരിക്കണമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി.

Content Highlights: India ranked among the top 10 nations advancing in AI due to its skilled workforce and strong digital infrastructure, according to a World Bank report. Private AI investment in India surged to $4.1 billion in 2025. The World Bank recommended policy measures to upskill workers for long-term AI impact.

Latest