കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

Posted on: May 28, 2018 1:45 pm | Last updated: May 28, 2018 at 3:34 pm

കോഴിക്കോട്: നിപ്പ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. മരിച്ചവരുമായി ബന്ധപ്പെട്ടവരെ നിരീക്ഷിച്ചുവരികയാണ്. പരിശോധനക്ക് അയച്ച സാമ്പിളുകൡ 83 ശതമാനവും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.