Connect with us

International

മനുഷ്യത്വത്തിന് 'വിലക്കില്ല'; ശൈമയും കുടുംബവും അമേരിക്കയിലെത്തി

Published

|

Last Updated

നജീബും കുടുംബവും

വാഷിംഗ്ടണ്‍: നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ യമനിലെ ദുരന്ത ഭൂമിയില്‍ നിന്ന് ഭിന്നശേഷിക്കാരിയായ ശൈമ അല്‍ ഉമരിയെന്ന 11കാരിയും കുടുംബവും അമേരിക്കയിലെത്തി. മനുഷ്യരുടെ നിസ്സഹായതയെ വകവെക്കാതെ ട്രംപ് ഭരണകൂടം നടപ്പാക്കിയ യാത്രാ വിലക്ക് ശൈമക്കും കുടുംബത്തിനും തടസ്സമായില്ല. മനുഷ്യത്വമുള്ള ജഡ്ജിമാരും അലിയുന്ന കരളുള്ള ഉദ്യോഗസ്ഥന്മാരും അമേരിക്കയിലുണ്ടെന്നതിന് തെളിവായി ശൈമയുടെ ന്യൂയോര്‍ക്ക് യാത്ര മാറി.

ട്രംപിന്റെ യാത്രാ വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് യു എസ് പൗരനായ നജീബ് അല്‍ ഉമരിയെന്ന യമനി വംശജന്റെ കുടുംബത്തിന് വിസ നിഷേധിക്കുന്നത്. യമനടക്കമുള്ള നിരവധി മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെ തുടര്‍ന്ന് ആശങ്കയിലായ ആയിരം കുടുംബങ്ങളിലൊന്ന് മാത്രമാണ് ശൈമയുടേത്.

ശാരീരികമായും മാനസികമായും തളര്‍ച്ച അനുഭവപ്പെടുന്ന സെറിബ്രല്‍ പാള്‍സിയെന്ന രോഗത്തിനടിമയായ ശൈമയുടെ ദയനീയതക്ക് മുന്നില്‍ നീതിന്യായത്തിന്റെ മനുഷ്യത്വം ട്രംപിന്റെ വിലക്കിനെ മറികടക്കുകയായിരുന്നു. അഞ്ച് മാസമാണ് നജീബ് നിയമ പോരാട്ടം നടത്തിയത്.

---- facebook comment plugin here -----

Latest