ഇഫ്താര്‍ സമയത്ത് മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിച്ചയാളെ പിടികൂടി

3,000 മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു
Posted on: May 27, 2018 8:44 pm | Last updated: May 27, 2018 at 8:44 pm
അബുദാബി പോലീസ് പിടികൂടിയ മയക്കുമരുന്നുകളും കറന്‍സികളും

അബുദാബി: ഇഫ്താര്‍ സമയത്ത് മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിച്ച പ്രതിയെ അബുദാബി പോലീസ് പിടികൂടി. അറബ് വംശജനെയെയാണ് അബുദാബി പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വോഡ് പിടികൂടിയത്. പ്രതിയുടെ കയ്യില്‍ നിന്നും 3,000 മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയതായി അബുദാബി പോലീസ് അറിയിച്ചു.

53 കാരനായ പ്രതി മഗ്‌രിബ് നിസ്‌കാര സമയത്ത് മയക്കുമരുന്ന് വില്‍പന നടത്തിയാല്‍ തന്നെ ആരും നിരീക്ഷിക്കില്ലെന്ന് കരുതുകയായിരുന്നുവെന്ന് മയക്കുമരുന്ന് നിയന്ത്രണ വിഭാഗം ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗരീബ് അല്‍ ളാഹിരി പറഞ്ഞു. സംശയം തോന്നിയ പ്രതിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചാണ് പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയുടെ കയ്യില്‍ നിന്നും കറന്‍സികളും പോലീസും പിടിച്ചെടുത്തു. തുടര്‍ നിയമനടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.