Connect with us

Kerala

നിപ്പ: ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു; മരണം 14 ആയി

Published

|

Last Updated

കോഴിക്കോട്: നിപ്പ വൈറസ് രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് നിപ്പ ബാധയേറ്റ് മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. പാലാഴി സ്വദേശി എബിന്‍(26)ആണ് മരിച്ചത്.

കുറച്ച് ദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിപ്പ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയിലെ അമ്മാവന്റെ വസതിയില്‍ എബിന്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇയാളുടെ മ്യതദേഹം കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും.

നിപ്പ ബാധ സംശയത്തെത്തുടര്‍ന്ന് ഒമ്പത് പേരെക്കൂടി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ബന്ധുക്കളടക്കം 175 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ അറിയിച്ചിരുന്നു.

Latest