പെണ്‍കുഞ്ഞിന്റെ മ്യതദേഹം കുഴിച്ച്മൂടിയ നിലയില്‍; യുവാവ് കസ്റ്റഡിയില്‍

Posted on: May 27, 2018 2:21 pm | Last updated: May 27, 2018 at 2:21 pm
SHARE

അങ്കമാലി: അങ്കമാലി സിഐ ഓഫീസ് വളപ്പിനടുത്ത് നാടോടി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മ്യതദേഹം കുഴിച്ച്മൂടിയ നിലയില്‍ . ഭര്‍ത്താവ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന ഭാര്യയുടെ പരാതിയില്‍ മണികണ്ഠന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു

ഇന്ന് ഉച്ചയോടെയാണ് തന്റെ പെണ്‍കുഞ്ഞിനെ ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് പറഞ്ഞുകൊണ്ട് യുവതി കരഞ്ഞുകൊണ്ട് അങ്കമാലി സിഐ ഓഫീസിലെത്തുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ മ്യതദേഹം കണ്ടെടുക്കുകയായിരുന്നു. എന്നാല്‍ പാല്‍ തൊണ്ടയില്‍ കുരുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് കസ്റ്റഡിയിലുള്ള മണികണ്ഠന്‍ പറയുന്നത്. മ്യതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷമെ മരണകാരണം വ്യക്തമാകു.

LEAVE A REPLY

Please enter your comment!
Please enter your name here