Connect with us

International

ഇരു കൊറിയന്‍ നേതാക്കളും ആകസ്മിക കൂടിക്കാഴ്ച നടത്തി

Published

|

Last Updated

സിയോള്‍: അമേരിക്ക -ഉത്തര കൊറിയ ഉച്ചകോടിക്കായുള്ള ശ്രമങ്ങള്‍ തുടരവെ ഇരു കൊറിയകളുടേയും നേതാക്കള്‍ ആകസ്മിക കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ സൈനികതേര മേഖലയില്‍ സെക്കന്റുകള്‍ മാത്രം നീണ്ടുനിന്നതായിരുന്നു ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജേ ഇന്നിന്റേയും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റേയും കൂടിക്കാഴ്ച .

അടുത്ത മാസം 12ന് നടക്കേണ്ട ഉച്ചകോടി റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഉച്ചകോടിയുമായി മുന്നോട്ട് പോകുമെന്ന് തിരുത്തിയിരുന്നു. പ്രാദേശിക സമയം 15നും 17നുമിടക്ക് യുദ്ധമില്ലാ സന്ധി നിലവിലുള്ള
പാന്‍മുന്‍ജോം ഗ്രാമത്തില്‍വെച്ചാണ് ഇരു കൊറിയന്‍ നേതാക്കളും കൂടിക്കാഴ്ച നടത്തിയതെന്ന് മുൂണിന്റെ ഓഫീസ് പറഞ്ഞു. ഉത്തര കൊറിയ-അമേരിക്ക ഉച്ചകോടിയുടെ വിജയത്തിനായി ഇരു നേതാക്കളും പരസ്പരം അഭിപ്രായങ്ങള്‍ കൈമാറിയെന്നും ഓഫീസ് അറിയിച്ചു.