കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു

Posted on: May 26, 2018 10:27 am | Last updated: May 26, 2018 at 12:54 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള താംഗ്ദറിലെ നിയന്ത്രണ രേഖക്ക് സമീപമാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്താന്‍ നുഴഞ്ഞുകയറ്റം നിര്‍ത്തണമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്നലെ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.