ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

Posted on: May 25, 2018 4:27 pm | Last updated: May 25, 2018 at 6:13 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലശ്കര്‍ ഇ ത്വയ്ബ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു. ബന്ദിപോര ജില്ലയിലാണ് സംഭവം.

ഹാജിന്‍ മേഖലയിലെ ഗുന്ദ പ്രങ് ഗ്രാമത്തിലെ മൊഹമ്മദ് യാഖൂബ് വാഗേയെയാണ് വീട്ടിനടുത്ത് വെച്ച് തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.