Connect with us

Kerala

ജസ്റ്റിസ് കെമാല്‍ പാഷയുടെ വിമര്‍ശനങ്ങള്‍ അതീവ ഗൗരവമുള്ളത്‌: സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: രാഷ്ട്രീയനീതിന്യായ രംഗങ്ങളിലെ ദുഷ്പ്രവണതകള്‍ക്കെതിരെയുള്ള ജസ്റ്റിസ് കെമാല്‍ പാഷയുടെ തുറന്ന വിമര്‍ശനങ്ങള്‍ അതീവ ഗൗരവമുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ജുഡീഷ്വറിയുടെ വിശ്വാസതക്ക്‌
മങ്ങലേല്‍പ്പിക്കുന്ന അനഭിലഷണീയമായ പ്രവണതകള്‍ സുപ്രീം കോടതിയില്‍ മാത്രമല്ല കേരള ഹൈക്കോടതിയിലും നിലനില്‍ക്കുന്നു എന്നുള്ളത് ആശങ്കാജനകമാണെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….

രാഷ്ട്രീയനീതിന്യായ രംഗങ്ങളിലെ ദുഷ്പ്രവണതകള്‍ക്കെതിരെയുള്ള ജസ്റ്റിസ് കെമാല്‍ പാഷയുടെ തുറന്ന വിമര്‍ശനങ്ങള്‍ അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ജുഡീഷ്വറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന അനഭിലഷണീയമായ പ്രവണതകള്‍ സുപ്രീം കോടതിയില്‍ മാത്രമല്ല കേരള ഹൈക്കോടതിയിലും നിലനില്‍ക്കുന്നു എന്നുള്ളത് ആശങ്കാജനകമാണ്.

സംസ്ഥാന സര്‍ക്കാര്‍ തോറ്റുകൊടുത്ത ഹാരിസണ്‍ കേസിലും ഹൈക്കോടതിവിധി ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ജനങ്ങളുടെ അവസാനത്തെ അഭയകേന്ദ്രം എന്ന് വിശേഷിക്കപ്പെടുന്ന ജുഡീഷ്വറിയിലും പാകപ്പിഴകളുണ്ടായാല്‍ ജനാധിപത്യ സംവിധാനത്തില്‍ തന്നെ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിനാണ് ക്ഷതമേല്‍ക്കുന്നത്. ജുഡീഷ്വറിയില്‍ 20 ശതമാനത്തോളം അഴിമതിക്കാരുണ്ടെന്ന ബഹു. മുന്‍ ചീഫ് ജസ്റ്റിസ് ബറൂച്ചയുടെ പരാമര്‍ശത്തിന് പ്രസക്തിയേറുകയാണ്. ജുഡീഷ്വറിയെ തിരുത്താന്‍ ജുഡീഷ്വറിയില്‍ നിന്നു തന്നെ ശക്തവും ഫലപ്രദവുമായ ശ്രമങ്ങള്‍ ഉയര്‍ന്നുവരട്ടെ.

Latest