Connect with us

Gulf

'മെകുനു' ചുഴലിക്കാറ്റ്: സലാല വിമാനത്താവളം അടച്ചു; ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

മസ്‌ക്കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട “മെകുനു” ചുഴലിക്കാറ്റ് ഒമാനിലെ സലാല തീരത്തേക്ക് അടുക്കുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സലാല രാജ്യാന്തര വിമാനത്താവളം അടച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിമുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് വിമാനത്താവളം അടക്കാന്‍ വ്യോമയാന അതോറിറ്റി അധികൃതര്‍ ഉത്തരവിട്ടു.

സലാലയുള്‍പ്പെടുന്ന ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍വുസ്ത മേഖലയിലുമാണ് കാറ്റ് വ്യാപകമായ നാശം വിതക്കാന്‍ സാധ്യതയുള്ളത്. ഇവിടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാറ്റിന്റെ കേന്ദ്രഭാഗം സലാലയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണുള്ളത്.

ശനിയാഴ്ച രാവിലയോടെ കാറ്റ് സലാല തീരത്ത് വീശുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മണിക്കൂറില്‍ 135 മുതല്‍ 117 കിലോമീറ്റര്‍ വരെയാണ് വേഗത. കാറ്റഗറി രണ്ട് വിഭാഗത്തിലേക്ക് മാറിയ ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയുമുണ്ടാകാം.

---- facebook comment plugin here -----

Latest