പരീക്ഷകള്‍ മാറ്റിവെച്ചു

Posted on: May 24, 2018 11:17 pm | Last updated: May 25, 2018 at 9:19 am

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പി എസ് സി, കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. 26ന് ശനിയാഴ്ച പി എസ് സി നടത്താനിരുന്ന പോലീസ് വകുപ്പിലെ സിവില്‍ പോലീസ് ഓഫീസര്‍/ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 653/2017, 657/2017) പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

കാലിക്കറ്റ് സര്‍വകലാശാല മെയ് 25, 26 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എം എസ് സി അപ്ലൈഡ് കെമിസ്ട്രി, എം എസ് സി ജനറല്‍ ബയോടെക്‌നോളജി, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് എന്നീ പി ജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റി. ഇവ യഥാക്രമം ജൂണ്‍ ഒമ്പത്, പത്ത് തീയതികളില്‍ നടത്തും. പരീക്ഷാ കേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ല. മറ്റ് തീയതികളിലെ പി ജി എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും മാറ്റമില്ല. ജില്ലാ ഓഫീസില്‍ ഇന്ന് മുതല്‍ മെയ് 31 വരെയുള്ള തീയതികളില്‍ നടക്കുന്ന സ്റ്റാഫ് നഴ്‌സ് ഗ്രേഡ് കക, എല്‍ ജി എസ് തസ്തികകളുടെ ഒ ടി വെരിഫിക്കേഷനുകളും മാറ്റിവെച്ചു.