പിഎസ്‌സി സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ മാറ്റി

Posted on: May 24, 2018 2:03 pm | Last updated: May 24, 2018 at 11:17 pm

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, ശനിയാഴ്ച നടത്താനിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ പിഎസ്‌സി മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. കാലിക്കറ്റ് സര്‍വകലാശാല ഈ മാസം 25, 26 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പിജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റി.