Connect with us

Ongoing News

രാജസ്ഥാന്‍ പുറത്ത്; കൊല്‍ക്കത്ത രണ്ടാം സെമിയില്‍

Published

|

Last Updated

കൊല്‍ക്കത്ത: ഐപിഎല്‍ എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ് 25 റണ്‍സിന് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി. സ്‌കോര്‍ : കൊല്‍ക്കത്ത 169-7; രാജസ്ഥാന്‍ 144-4. രണ്ടാം സെമി എന്നറിയപ്പെടുന്ന ക്വാളിഫയര്‍ രണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി കൊല്‍ക്കത്ത ഏറ്റുമുട്ടും.ഇതിലെ വിജയികള്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് അയക്കപ്പെട്ട കെകെആര്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 169 റണ്‍സെടുത്തു. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ദിനേഷ് കാര്‍ത്തികും വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലുമാണ് കൊല്‍ക്കത്തയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

കാര്‍ത്തിക് 52 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ റസ്സല്‍ പുറത്താവാതെ 49 റണ്‍സെടുത്തു. 38 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കാര്‍ത്തികിന്റെ ഇന്നിങ്‌സ്. റസ്സല്‍ 25 പന്തില്‍ മൂന്നു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം പുറത്താവാതെ 49 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ 28 (17 പന്ത്, മൂന്ന് ബൗണ്ടറി, 1 സിക്‌സര്‍) ക്രിസ് ലിന്‍ 18 (22 പന്ത്, 2 ബൗണ്ടറി) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റു താരങ്ങള്‍. ടോസിനു ശേഷം രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലു മുന്‍നിര താരങ്ങളെയും അവര്‍ക്കു തുടക്കത്തില്‍ തന്നെ നഷ്ടമായി. സുനില്‍ നരെയ്ന്‍ (4), ക്രിസ് ലിന്‍ (18), റോബിന്‍ ഉത്തപ്പ (3), നിതീഷ് റാണ (3) എന്നിവരാണ് പുറത്തായത്. നാലു വിക്കറ്റിന് 51 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലായിരുന്ന കെകെആറിനെ കാര്‍ത്തിക്ഗില്‍ ജോടിയാണ് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടിലൂടെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. അഞ്ചാം വിക്കറ്റില്‍ ഈ സഖ്യം 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാജസ്ഥാനു വേണ്ടി കൃഷ്ണപ്പ ഗൗതം, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ ലോഗ്ലിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

രാജസ്ഥാന്‍ ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രഹാനെ 46, സഞ്ജു സാംസണ്‍ 50 മികവ് പുറത്തെടുത്തെങ്ക്ിലും സ്‌കോറിംഗ് മന്ദഗതിയിലായത് തിരിച്ചടിയായി.

---- facebook comment plugin here -----

Latest