എമിറേറ്റ്‌സ് റോഡില്‍ ട്രക്ക് അപകടത്തില്‍ മൂന്ന് മരണം

Posted on: May 23, 2018 11:24 pm | Last updated: May 23, 2018 at 11:24 pm
ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റ്‌സ് റോഡില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം

ഉമ്മുല്‍ ഖുവൈന്‍: ഉമ്മുല്‍ ഖുവൈനില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടി മൂന്ന് പേര്‍ മരിച്ചു. മരിച്ച മൂവരും ഏഷ്യക്കാരാണ്. എമിറേറ്റ്‌സ് റോഡില്‍ ഷാര്‍ജ ഭാഗത്തേക്കുള്ള നിരയിലാണ് അപകടം.

അപകട കാരണം വ്യക്തമല്ല. മുന്നിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രക്കിനു പിറകില്‍ മറ്റൊരു ട്രക്ക് ഇടിച്ചതാണെന്ന് വ്യക്തമായത്. പിറകിലുണ്ടായിരുന്ന ട്രക്കിലെ മൂന്നു പേരാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തില്‍ മൂന്നു പേര്‍ ട്രക്കിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം ലഭിച്ചതെന്ന് ഉമ്മുല്‍ ഖുവൈന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ ഹസന്‍ ബിന്‍ സറാം പറഞ്ഞു. രക്ഷാസംഘം അപകടസ്ഥലത്തെത്തിയപ്പോഴേക്കും മൂവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ശൈഖ് ഖലീഫ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.