ശ്രീജിത്തിന്റെ ഭാര്യ അഖില സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

Posted on: May 23, 2018 4:17 pm | Last updated: May 23, 2018 at 8:04 pm

എറണാകുളം: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. പറവൂര്‍ താലൂക്ക് ഓഫീസില്‍ വില്ലേജ് അസിസ്റ്റന്റ് ആയാണ് നിയമനം.

രാവിലെ പറവൂര്‍ തഹസില്‍ദാരുടെ മുന്നില്‍ നിയമന ഉത്തരവും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി. ഇവ പരിശോധിച്ച ശേഷം തഹസില്‍ദാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. ശ്രീജിത്തിന്റെ മരണത്തെ തുടര്‍ന്ന് അഖിലക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ശ്രീജിത്തിന്റെ ജീവന്റെ വിലയാണ് ജോലിയെന്നും മകളുടെ ഭാവി ഭദ്രമാക്കാനാണ് ഇനിയുള്ള ജീവിതമെന്നും അഖില പ്രതികരിച്ചു.