ട്രെയിനിന് മുന്നിലൂടെ പാളം മുറിച്ചുകടന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

Posted on: May 23, 2018 1:10 pm | Last updated: May 23, 2018 at 3:50 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന മെട്രോ ട്രെയിനിന് മുന്നിലൂടെ പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. 21കാരനായ മയൂര്‍ പട്ടേലാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. ശാസ്ത്രി നഗര്‍ മെട്രോ സ്‌റ്റേഷനിലായിരുന്നു സംഭവം.

സ്റ്റേഷനില്‍ നിര്‍ത്തിയിരുന്ന ട്രെയിന്‍ മുന്നോട്ടെടുക്കാന്‍ തുടങ്ങവെയാണ് മയൂര്‍ ഇതിന് മുന്നിലൂടെ പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ചത്. ട്രെയിന്‍ മയൂറിനെ തട്ടിയ ഉടന്‍ എന്‍ജിന്‍ ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തിയതാണ് ഇയാള്‍ക്ക് തുണയായത്. പിന്നീട് റെയില്‍വെ അധിക്യതര്‍ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ എങ്ങിനെയാണ് അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് പോവുകയെന്നറിയാത്തതിനാലാണ് പാളം മുറിച്ച് കടന്നതെന്ന് യുവാവ് പറഞ്ഞു. യുവാവിന് അധിക്യതര്‍ പിന്നീട് പിഴ ചുമത്തി.