എയര്‍ ഇന്ത്യ റമസാന്‍ പ്രമോഷന്‍; 40 കിലോ ബാഗേജ്

Posted on: May 22, 2018 10:10 pm | Last updated: May 25, 2018 at 8:11 pm

ദുബൈ: എയര്‍ ഇന്ത്യ റമസാന്‍ പ്രമോഷന്‍ പ്രഖ്യാപിച്ചു. ഈ മാസം (മേയ്) 31 വരെ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 40 കിലോ ഗ്രാം ബാഗേജ് കൊണ്ടുപോകാം. അതേസമയം, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ഇത് 50 കിലോ ഗ്രാമാണ്.

ദുബൈയില്‍ നിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കും യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം.
കൂടാതെ, ദുബൈ യില്‍ നിന്ന് മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം സ്വന്തമാക്കാം. പെരുനാളിന് നാട്ടിലേക്ക് യാത്ര തിരിക്കുന്നവര്‍ക്ക് ഇത് ഗുണകരമാകും.