സംസ്ഥാനത്ത് 12 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മരിച്ചത് 10 പേര്‍

Posted on: May 22, 2018 1:26 pm | Last updated: May 22, 2018 at 3:13 pm

കോഴിക്കോട്: സംസ്ഥാനത്ത് 12 പേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ പത്ത് പേര്‍ മരിച്ചു. രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ മരിച്ച രാജന്‍, അശോകന്‍ എന്നിവര്‍ക്കും ഇന്നലെ മരിച്ച നഴ്്്‌സ് ലിനിക്കും നിപ്പ വൈറസ് ബാധിച്ചിരുന്നതായി മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

18 പേരുടെ പരിശോധന ഫലം ലഭിച്ചതില്‍ ആറ് പേര്‍ക്ക് നിപ്പ വൈറസ് ബാധിച്ചിട്ടില്ല. രോഗി പരിചണത്തിനിടെ നിപ്പ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ തുണയാകുമെന്നും മന്ത്രി പറഞ്ഞു. അതേ സമയം നിപ്പ ബാധിച്ച് ഇന്ന് മരിച്ച അശോകന്റെ മ്യതദേഹം നാട്ടിലേക്ക് കൊണ്ടുപോകില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കാരം കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ നടത്തും.