കര്‍ണാടകയില്‍ ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വന്‍ വര്‍ധനയെന്ന് അമിത് ഷ

Posted on: May 21, 2018 4:33 pm | Last updated: May 21, 2018 at 7:45 pm

ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് വോട്ട് വിഹിതത്തില്‍ വന്‍ വര്‍ധനയുണ്ടായതായി ബിജെപി അധ്യക്ഷന്‍ അമിത് ഷ. കര്‍ണാടകയിലെ ജനവിധി ക്യത്യമായും കോണ്‍ഗ്രസിന് എതിരായിരുന്നുവെന്നും പറഞ്ഞ അമിത് ഷ കോണ്‍ഗ്രസിന് എന്താണ് ആഘോഷിക്കാനുള്ളതെന്നും ചോദിച്ചു.

തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസിന്റെ പകുതി മന്ത്രിമാരും പരാജയപ്പെട്ടു. അവരുടെ മുഖ്യമന്ത്രി തന്നെ ഒരു സീറ്റില്‍ പരാജയപ്പെട്ടു. സമാനമായ അവസ്ഥയാണ് ജെഡിഎസിനുള്ളതും . 37 സീറ്റുമാത്രം ലഭിച്ച ജെഡിഎസിനും ആഘോഷിക്കാനൊന്നുമില്ല. ജനവിധിക്കെതിരായ അവിശുദ്ധ സഖ്യമാണ് കോണ്‍ഗ്രസ് രൂപീകരിച്ചിരിക്കുന്നതെന്നും വാര്‍ത്ത സമ്മേളനത്തില്‍ ഷ ആരോപിച്ചു.