Connect with us

Kerala

ജനസേവ ശിശുഭവന്‍ ഏറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ നിര്‍ത്തിവെച്ചു

Published

|

Last Updated

ആലുവ: തെരുവില്‍നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളെ സംരക്ഷിക്കുന്ന ജനസേവ ശിശുഭവന്‍ ഏറ്റെടുക്കല്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. കുട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഏറ്റെടുത്തല്‍ നടപടികള്‍ നിര്‍ത്തിയത്. ആണ്‍കുട്ടികള്‍ താമസിക്കുന്ന ബോയ്‌സ് ഹോം മാത്രമാണ് ഏറ്റെടുത്തത്. പെണ്‍കുട്ടികള്‍ താമസിക്കുന്ന കെട്ടിടം ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജനസേവ ശിശുഭവന്‍ ഏറ്റെടുത്ത് കുട്ടികളെ സമൂഹിക നീതി വകുപ്പിന് കീഴിലെ കേന്ദ്രങ്ങളിലേക്ക് മാറ്റാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും നാലു കുട്ടികള്‍ ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കണ്ടെത്തിയിരുന്നു. കുട്ടികളെ പാര്‍പ്പിച്ചത് അനധികൃതമായാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഉച്ചക്ക് രണ്ടോടെയാണു സാമൂഹികനീതി വകുപ്പ് സംഘമെത്തിയത്. ആലുവ ശിശുഭവനില്‍ 65 പെണ്‍കുട്ടികളും നെടുമ്പാശ്ശേരി ബോയ്‌സ് ഹോമില്‍ 75 ആണ്‍കുട്ടികളുമുണ്ട്. രണ്ടിടത്തുമായി ആറര ഏക്കര്‍ സ്ഥലവും 40,000 ചതുരശ്ര അടി കെട്ടിടവുമുണ്ട്. എല്ലാം കൂടി 30 കോടി രൂപ വിലമതിക്കും.

1999 ലാണ് ആലുവ ജനസേവ ശിശുഭവന്‍ തുടങ്ങിയത്. 2007ല്‍ ബോയ്‌സ് ഹോം ആരംഭിച്ചു. ജോസ് മാവേലി ചെയര്‍മാനായ ജനസേവ ചാരിറ്റബിള്‍ സൊസൈറ്റിയാണ് സ്ഥാപനങ്ങള്‍ നടത്തുന്നത്. സൊസൈറ്റിയില്‍ 600 അംഗങ്ങളുണ്ട്.

Latest