കമല്‍ ഹാസന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted on: May 20, 2018 2:50 pm | Last updated: May 20, 2018 at 5:56 pm

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി കമല്‍ ഹാസന്‍ കൂടിക്കാഴ്ച നടത്തി. ബോള്‍ഗാട്ടി പാലസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച . ഫാസിസത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര രൂപപ്പെടേണ്ടതുണ്ടെന്ന് കമല്‍ ഹാസന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു.

എല്‍ഡിഎഫിന്റേത് മികച്ച ഭരണമാണെന്ന് അഭിപ്രായപ്പെട്ട കമല്‍ തന്റെ മക്കള്‍ നീതി മന്റം പാര്‍ട്ടിയുടെ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.