Connect with us

National

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അല്‍പായുസെന്ന് അമിത് ഷാ

Published

|

Last Updated

ബംഗളുരു: കോണ്‍ഗ്രസ് -ജെഡിഎസ് അവിശുദ്ധ സഖ്യത്തിന് ആയുസ് കുറമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പൊതുജന വിധി അംഗീകരിക്കാതിരുന്നതിലൂടെ പാപമാണ് കര്‍ണാടകയിലെ എംഎല്‍എമാര്‍ ചെയ്തിരിക്കുന്നതെന്നും അമിത് ഷാ സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജനങ്ങളുടെ സമ്മര്‍ദത്തെ അവഗണിക്കാന്‍ സഖ്യത്തിനാകില്ല. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ ജനങ്ങള്‍ത്തന്നെ ഒരു പാഠം പഠിപ്പിക്കും.

ബിജെപി കുതിരക്കച്ചവടം നടത്തിയിട്ടില്ല. അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ വിശ്വാസവോട്ടെടുപ്പിലെ വിധി മറ്റൊന്നാകുമായിരുന്നു. കോണ്‍ഗ്രസ് നടത്തിയത് കുതിരക്കച്ചവടം മാത്രമല്ല കുതിരാലയത്തെത്തന്നെ മൊത്തത്തില്‍ വാങ്ങുകയായിരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ബിജെപിക്ക് 15 ദിവസം ലഭിച്ചിരുന്നുവെങ്കില്‍ കര്‍ണാടകയുടെ വിധി മറ്റൊന്നാവുമായിരുന്നു. പ്രതിപക്ഷ പ്രതിനിധികല്‍ അവരെ തിരഞ്ഞെടുത്ത മണ്ഡലങ്ങളിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കില്‍ ജനകീയ സമ്മര്‍ദത്താല്‍ അവര്‍ ബിജെപിക്കൊപ്പം നില്‍ക്കുമായിരുന്നുവെന്നും കോണ്‍ഗ്രസ്-ജെഡിഎസ് കൂട്ടുകെട്ടിന് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറുപടി പറയുമെന്നും അമിത് ഷ പറഞ്ഞു.

Latest