അപൂര്‍വ്വ വൈറസ് പനിബാധ: മ്യഗങ്ങളും മറ്റും കടിച്ച ഫലങ്ങള്‍ ഭക്ഷിക്കരുതെന്ന് മുന്നറിയിപ്പ്

Posted on: May 20, 2018 11:31 am | Last updated: May 20, 2018 at 1:11 pm

കോഴിക്കോട്: പേരാമ്പ്രയില്‍ മൂന്ന് പേര്‍ അപൂര്‍വ വൈറല്‍പനി ബാധിച്ച് മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ കലക്ടറുടെ നേത്യത്വത്തില്‍ യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ ് അധിക്യതര്‍, സ്വകാര്യ ആശുപത്രി ഉടമകള്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ യോഗം സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടു.

ആരോഗ്യ പ്രതിരോധപ്രവര്‍ത്തകര്‍ക്ക് രോഗബാധ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പതിനായിരത്തോളം ഗ്ലൗസുകളും മാസ്‌കുകളും ഇന്ന് ജില്ലയിലെത്തിക്കും. മ്യഗങ്ങള്‍ കടിച്ച ഫലങ്ങള്‍ ഭക്ഷിക്കരുതെന്ന് ആരോഗ്യ വകുപ്പ് അധിക്യതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലയിനം വവ്വാലുകള്‍ കടിച്ചിടുന്ന ഫലങ്ങള്‍ ഭക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് വഴി വൈറസ് ബാധയുണ്ടാകാമെന്നതിനാലാണിത്.