കര്‍ണാടകയിലേത് മോദിയുടേയും അമിത് ഷായുടേയും നാണംകെട്ട പരാജയം: ചെന്നിത്തല

Posted on: May 19, 2018 8:58 pm | Last updated: May 19, 2018 at 8:58 pm

തിരുവനന്തപുരം: ജനാധിപത്യത്തെ അട്ടിമറിച്ച് കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെയും കുത്സിത നീക്കത്തിന്റെ നാണംകെട്ട പരാജയമാണ് കര്‍ണാടകത്തില്‍ സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരവും പണവും കുതന്ത്രങ്ങളും കൊണ്ട് ജനാധിപത്യത്തെ തകിടം മറിക്കാനുള്ള ശ്രമമാണ് ഫലിക്കാതെ പോയത്. ഇതിന് കളമൊരുക്കാന്‍ ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍ പറത്തി നഗ്‌നമായ രാഷ്ട്രീയ കളി നടത്തിയ ഗവര്‍ണര്‍ വാജുഭായി വാല രാജിവച്ചൊഴിയണമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലടെ ആവശ്യപ്പെട്ടു.