ഒളിച്ച് കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെത്തേടി കോണ്‍ഗ്രസ്-ആര്‍ജെഡി നേതാക്കള്‍ ഹോട്ടലില്‍

Posted on: May 19, 2018 1:57 pm | Last updated: May 19, 2018 at 2:53 pm

ബംഗളുരു: സത്യപ്രതിജ്ഞാ ചടങ്ങിനെത്താത്ത കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവര്‍ക്ക് വിപ്പ് നല്‍കുന്നതിനായി കോണ്‍ഗ്രസ് ,ആര്‍ജെഡി നേതാക്കള്‍ ഇരുവരും ഒളിച്ച് താമസിക്കുന്ന ഹോട്ടലിലെത്തി.

എന്നാല്‍ ഇരു എംഎല്‍എ മാരും ഇതുവരെ ഇവരെ കാണാന്‍ കൂട്ടാക്കിയിട്ടില്ല. ഡികെ സുരേഷ്, രേവണ്ണ എന്നിവരാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ അനുനയിപ്പിക്കാനും വിപ്പ് നല്‍കാനുമായി ഹോട്ടലിലെത്തിയിരിക്കുന്നത്.

അതേ സമയം ഹോട്ടലും പരിസരവും കനത്ത പോലീസ് സംരക്ഷണയിലാണ് . സിംഗു പാട്ടീലും ബിജെപി പാളയത്തലെത്തിയെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.ബിജെപിക്കാരനായിരുന്ന ആനന്ദ് സിംഗ് സീറ്റ് നിഷേധിച്ചതിനെത്തുര്‍ന്നാണ് കോണ്‍ഗ്രസിലെത്തി മത്സരിച്ച് എംഎല്‍എയായത്.