ന്യൂഡല്‍ഹി: കേരളതീരത്ത് ഈ മാസം 29 ഓടെ കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .ജൂണ്‍ ഒന്നോടെയാണ് സാധാരണ കേരളത്തിന്റെ തെക്കന്‍ തീരത്ത് കാലവര്‍ഷമെത്താറുള്ളത്. ജൂണ്‍ പകുതിയോടെ രാജ്യത്തിന്റെ പകുതി ഭാഗത്തും കാലവര്‍ഷമെത്തും.
മധ്യ ഇന്ത്യയില്‍ ജൂണ്‍ മൂന്നാം വാരവും പടിഞ്ഞാറന്‍ ഇന്ത്യയില്‍ ജുലൈ ആദ്യവാരവും കാലവര്‍ഷമെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയില്‍ ഈ വര്‍ഷം ശരാശരി കാലവര്‍ഷം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ്്് നിഗമനം.