മൂന്ന് കിലോ സ്വര്‍ണം, വെള്ളി; കൊടുവള്ളിയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

Posted on: May 18, 2018 3:33 pm | Last updated: May 18, 2018 at 3:33 pm

കോഴിക്കോട്: കൊടുവള്ളി പോലീസ് സ്‌റ്റേഷന് സമീപത്തുള്ള സില്‍സില ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. മൂന്ന് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയുമാണ് കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര് തുരന്നാണ് മോഷണം നടത്തിയത്. കെട്ടിടത്തിനകത്തെ സി.സി.ടി.വി തകര്‍ത്ത നിലയിലാണ്.പോലീസ് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.