വിധി സ്വാഗതാര്‍ഹം; പണവും മസില്‍ പവറും ഉപയോഗിച്ച് ബിജെപി ജനവിധി അനുകൂലമാക്കുന്നു: രാഹുല്‍ ഗാന്ധി

Posted on: May 18, 2018 1:21 pm | Last updated: May 18, 2018 at 2:22 pm

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കേവലഭൂരിപക്ഷമില്ലാത്ത യെദ്യൂരപ്പയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിച്ച ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പണവും മസില്‍ പവറും ഉപയോഗിച്ച് ബിജെപി ജനവിധി അനുകൂലമാക്കുകയാണ്. കോണ്‍ഗ്രസിന്റെ നിലപാടിന് അനുകൂലമാണ് സുപ്രീം കോടതി വിധിയെന്നും ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന ബിജെപിയുടെ ധാര്‍ഷ്ട്യത്തെ കോടതി വെല്ലുവിളിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.