പെട്രോള്‍ വില എണ്‍പതിലേക്ക്; ഇന്ന് കൂട്ടിയത് 30 പൈസ

Posted on: May 18, 2018 10:30 am | Last updated: May 18, 2018 at 2:22 pm

തിരുവനന്തപുരം: പെട്രോള്‍ വില എന്‍പതിനോട് അടുക്കുന്നു. ഇന്ന് പെട്രോളിന് 30 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 79.69 രൂപയും ഡീസലിന് 72.77 രൂപയുമായി.

കര്‍ണാടക തിരഞ്ഞെടുപ്പിനു ശേഷം അഞ്ച് ദിവസം കൊണ്ട് പെട്രോളിന് ഒരു രൂപയിലേറെയാണ് വര്‍ധിച്ചത്. നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കര്‍ണാടക തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചതോടെ ഇന്ധന വില വര്‍ധിപ്പിക്കുകയായിരുന്നു. 19 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കഴിഞ്ഞ ദിവസം വില വര്‍ധിപ്പിച്ചത്.

കര്‍ണാടക തിരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ധന വിലവര്‍ധന തങ്ങള്‍ക്ക് പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് നിയന്ത്രിക്കാന്‍ കേന്ദ്രം എണ്ണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു.