Connect with us

National

എംഎല്‍എമാര്‍ ഹൈദരാബാദില്‍; മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സംഘത്തില്‍ ഇല്ല

Published

|

Last Updated

ബെംഗളുരു: രാഷ്ട്രീയനാടകം തുടരുന്നതിനിടെ, കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി. ഹൈദരാബാദിലെ ബെഞ്ചരാ ഹില്‍സ് റിസോര്‍ട്ടിലാണ് ഇവരെ എത്തിച്ചിരിക്കുന്നത്. കൊച്ചിയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി നിഷേധിച്ചതോടെ റോഡ് മാര്‍ഗം എംഎല്‍എമാരെ ഹൈദരാബാദില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇവര്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. ബസുകളിലാണ് ഇവരെ ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. ബെംഗളുരു അതിര്‍ത്തിയില്‍ നിന്ന് ഇരുവിഭാഗം എം.എല്‍.എമാരേയും ഒരുമിച്ചാണ് ഹൈദരാബാദിലേക്ക് കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കോണ്‍ഗ്രസിസ് എംഎല്‍എമാരായ പ്രതാപ് പാട്ടീല്‍, ആനന്ദ് സിംഗ്, നാഗേന്ദ്ര തുടങ്ങിയവരുടെ
കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇവര്‍ എംഎല്‍എമാരുടെ സംഘത്തില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ എം.എല്‍.എമാരെ കൊച്ചിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വാളയാര്‍ അതിര്‍ത്തിയില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എംഎല്‍എമാര്‍ ഹൈദരാബാദിലേക്ക് പോയതോടെ സുരക്ഷ പിന്‍വലിച്ചു.

കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ എം.എല്‍.എമാര്‍ക്ക് നൂറിലധികം മുറികള്‍ ബുക്ക് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രനും എംഎല്‍എമാര്‍ക്ക് എല്ലാവിധ സൗകര്യങ്ങള്‍ ഒരുക്കുമെന്നും പറഞ്ഞിരുന്നു.

---- facebook comment plugin here -----