വിശ്വാസികളെകൊണ്ട് നിറഞ്ഞ് മസ്ജിദുന്നബവി

Posted on: May 18, 2018 1:10 am | Last updated: May 19, 2018 at 8:57 pm

മദീന: വിശുദ്ധ റമദാന്റെ ആദ്യരാവില്‍ പ്രവാചകനഗരിയിലെ മസ്ജിദുന്നബവി നിറഞ്ഞു കവിഞ്ഞു, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഉംറ തീര്‍ഥാകടരും സ്വദേശികളുമടക്കം ആയിരങ്ങളാണ് ആദ്യരാവിലെ തറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയത്. ഇതോടെ ആദ്യ തറാവീഹിന് തന്നെ ഹറമില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു.

വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് ഇത്തവണ കനത്ത സുരക്ഷയാണ് സൗദിഭരണകൂടം ഒരുക്കിയത്. പോലീസ്, സിവില്‍ ഡിഫന്‍സ്, ഹറം പോലീസ്, ആരോഗ്യ മന്ത്രാലയം എന്നിവര്‍ മുഴുവന്‍ സമയവും സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു