ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു

Posted on: May 17, 2018 10:48 pm | Last updated: May 17, 2018 at 10:48 pm

കല്‍പ്പറ്റ: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു. മാനന്തവാടി കല്ലുമൊട്ടന്‍കുന്നിലെ കുനിങ്ങാരത്തില്‍ സക്കീര്‍-മറിയം ദമ്പതികളുടെ ഇളയ മകന്‍ ഫായിസാണ്(ഒന്നര) മരിച്ചത്.

നുറുക്ക് കഴിക്കുമ്പോഴാണ് തൊണ്ടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഫവാസ്, ഫാസില്‍ സഹോദരങ്ങളാണ്.