കര്‍ണാടകയില്‍ നടന്നത് ജനാധിപത്യ കശാപ്പ്: കോടിയേരി; ഗവര്‍ണര്‍ ആര്‍എസ്എസുകാരനെപോലെ പെരുമാറുന്നു

Posted on: May 17, 2018 1:15 pm | Last updated: May 17, 2018 at 3:43 pm
SHARE

കണ്ണൂര്‍: ബിജെപി നിയമസഭാ കക്ഷി നേതാവ് യെദ്യൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചതിലൂടെ കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ രാഷ്ട്രീയം തന്നെ മനുഷ്യകശാപ്പാണ്. അവര്‍ ഇപ്പോള്‍ ജനാധിപത്യ കശാപ്പും തുടരുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കര്‍ണാടകയില്‍ നടക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

കര്‍ണാടക ഗവര്‍ണര്‍ ആര്‍എസ്എസുകാരനെപോലെയാണ് പെരുമാറുന്നത്. ഗവര്‍ണര്‍ കുതിരകച്ചവടത്തിന് കൂട്ടുനില്‍ക്കുന്നു. ഭൂരിപക്ഷം നിങ്ങള്‍ കുതിരകച്ചവടം നടത്തി ഉണ്ടാക്കികൊള്ളൂ എന്ന സന്ദേശമാണ് ഗവര്‍ണര്‍ നല്‍കുന്നത്. അത്യന്തം ജനാധിപത്യ വിരുദ്ധമായ ഈ നടപടിക്കെതിരെ ബഹുജനരോക്ഷം ഉയര്‍ന്നുവരണമെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here