കര്‍ണാടകയിലെ സംഭവങ്ങള്‍ രാജ്യത്തിനാകെ അപമാനം, മോദി കനത്ത വില നല്‍കേണ്ടിവരും: ഉമ്മന്‍ ചാണ്ടി

Posted on: May 17, 2018 11:17 am | Last updated: May 17, 2018 at 12:05 pm

തിരുവനന്തപുരം: കര്‍ണാടകയിലെ സംഭവങ്ങള്‍ രാജ്യത്തിനാകെ അപമാനകരമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.
മോദി ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുതിരക്കച്ചവടത്തിന് കോണ്‍ഗ്രസുകാരെ കിട്ടില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. എല്ലാ എംഎല്‍എമാരും കോണ്‍ഗ്രസിനൊപ്പമുണ്ടെന്നും ജനധിപത്യത്തിന്റെ കറുത്ത ദിനമാണ് ഇന്നെന്നും അദ്ദേഹം പറഞ്ഞു.