മെസി ആഗ്രഹിക്കാത്ത ട്രാന്‍സ്ഫര്‍

Posted on: May 17, 2018 6:12 am | Last updated: May 17, 2018 at 12:58 am

ബ്യൂണസ്‌ഐറിസ്: നെയ്മര്‍ റയല്‍ മാഡ്രിഡില്‍ ചേരുന്നതിനെ കുറിച്ച് തനിക്ക് ആലോചിക്കാനേ പറ്റില്ലെന്ന് ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസി. ബാഴ്‌സക്കൊപ്പം ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലാ ലിഗ് എന്നിവയെല്ലാം സ്വന്തമാക്കിയ നെയ്മര്‍ ക്ലബ്ബ് വിട്ടെങ്കിലും ഇന്നും ബാഴ്‌സയുടെ താരമായിട്ടാണ് താന്‍ കാണുന്നത്. എന്നാല്‍, റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ പോയാല്‍ അത് വലിയ തിരിച്ചടിയാകും ബാഴ്‌സക്കും ക്ലബ്ബ് ആരാധകര്‍ക്കും – മെസി പറഞ്ഞു.

ബാഴ്‌സയില്‍ നിന്ന് ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയിലെത്തിയ നെയ്മര്‍ അവിടെ തൃപ്തനല്ല. കരിയറില്‍ കുറേക്കൂടി പ്രശസ്തി ലഭിക്കുന്ന ഇടമാണ് നെയ്മര്‍ ലക്ഷ്യം വെക്കുന്നത്. ഗാരെത് ബെയ്‌ലിനെ വില്‍ക്കാനുദ്ദേശിക്കുന്ന റയല്‍ മാഡ്രിഡ് ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കാനുള്ള നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.ഫ്രാന്‍സില്‍ ഒരു സീസണ്‍ മാത്രം കളിച്ച നെയ്മര്‍ അവസാന മൂന്ന് മാസം പരുക്കേറ്റ് പുറത്തായിരുന്നു. എന്നിട്ടും മികച്ച താരമായി നെയ്മര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.