കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു

Posted on: May 16, 2018 5:31 pm | Last updated: May 17, 2018 at 8:50 am
SHARE
Photo Credit: ANI

ബംഗളൂരു: രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന കര്‍ണാടകയില്‍ കുതിരക്കച്ചവടത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു. കെപിസിസി ആസ്ഥാനത്ത് നിന്ന് എംഎല്‍എമാരെ ബസില്‍ കയറ്റി ബിഡദിയിലുള്ള ഈഗിള്‍ റിസോര്‍ട്ടിലേക്ക് കൊണ്ടുപോകുകയാണ്. അതിനിടക്ക് ഗവര്‍ണറുടെ മുന്നില്‍ എംഎല്‍മാരെ ഹാജരാക്കും. 77 എംഎല്‍എമാരാണ് ബസിലുള്ളത്. വിശ്വാസവോട്ടെടുപ്പ് വരെ എംഎല്‍എമാരെ റിസോര്‍ട്ടില്‍ തന്നെ നിര്‍ത്തുവാനാണ് പദ്ധതി.

ജെഡിഎസ് നേതൃത്വത്തിലുള്ള മന്ത്രിസഭയെ പിന്തുണക്കുന്ന കത്ത് ഒപ്പിട്ടുവാങ്ങിയ ശേഷമാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്. അതേസമയം, സിദ്ധരാമയ്യയും ഡികെ ശിവകുമാറും അടക്കം നേതാക്കള്‍ കെപിസിസി ആസ്ഥാനത്ത് തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here