ചീഫ് സെക്രട്ടറിക്ക് നേരെ ആക്രമണം: കെജരിവാളിനെ പോലീസ് വെള്ളിയാഴ്ച ചോദ്യം ചെയ്യും

Posted on: May 16, 2018 4:18 pm | Last updated: May 16, 2018 at 7:52 pm

\ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് ഫിബ്രവരിയില്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വെള്ളിയാഴ്ച ചോദ്യം ചെയ്യുമെന്ന് പോലീസ്. ചോദ്യംചെയ്യലിനായി 18ന് രാവിലെ 11ന് ഹാജരാകാന്‍ കെജരിവാളിന് നോട്ടീസ് അയച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കെജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിബവ് കുമാറിനേയും പോലീസ് ചോദ്യം ചെയ്യും.

ഫിബ്രവരി 19ന് മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച് അന്‍ഷു പ്രകാശിന് നേരെ ആക്രമണമുണ്ടായതുമായി ബന്ധപ്പെട്ട് 11 എംഎല്‍എമാരെ പോലീസ് ചോദ്യം ചെയ്ത് കഴിഞ്ഞു.

ആക്രമണ സ്ഥലത്തെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കാനായി ഹാര്‍ഡ് ഡിസ്‌ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ വരാനിരിക്കുന്നതെയുള്ളു. ചീഫ് സെക്രട്ടറിക്കെതിരായ ആക്രമണം ഡല്‍ഹി സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സ്യഷ്ടിച്ചിരുന്നു.