ബിജെപി എംഎല്‍എമാരെ റാഞ്ചാന്‍ കോണ്‍ഗ്രസും; ആറ് പേരുമായി കൂടിക്കാഴ്ച നടത്തി?

Posted on: May 16, 2018 1:09 pm | Last updated: May 16, 2018 at 3:15 pm

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമം തുടരുന്നതിനിടെ ബിജെപി എംഎല്‍എമാരെ റാഞ്ചാന്‍ കോണ്‍ഗ്രസും രംഗത്ത്. ആറ് ബിജെപി എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം ഊര്‍ജിതമാക്കി. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാര്‍ ബിജെപി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം, രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച നാഗേഷ് ഉള്‍പ്പെടെയാണിത്. ബിജെപി തനിക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം നാഗേഷ് കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.