Connect with us

National

ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റി: മുകുള്‍ റോത്തക്കി നിയമവിദഗ്ധന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനത്തിനുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ നിയമവിദഗ്ധനായി മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്തക്കിയെ നിയമിച്ചു. അഴിമതി വിരുദ്ധ സംവിധാനമായ ലോക്പാല്‍ നിയമത്തിനുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ നിയമവിദഗ്ധനായി മുന്‍ അറ്റോര്‍ണി ജനറല്‍ മുഗള്‍ റോത്തക്കിയെ നിയമിച്ചതായി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയി;ച്ചു. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ആര്‍ ഭാനുമതി എന്നിവരുടെ ബെഞ്ച് മുമ്പാകെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ലോക്പാല്‍ നിയമനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നേരത്തെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ലോക്പാല്‍ തിരഞ്ഞെടുപ്പ് സമിതിയിലേക്കുള്ള നിയമ വിദഗ്ധനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അന്ന് കോടതിയെ അറിയിച്ചിരുന്നത്. നിയമ വിദഗ്ധന്റെ കാര്യത്തില്‍ തീരുമാനമായാല്‍ ഉടന്‍ സമിതി യോഗം ചേര്‍ന്ന് ലോക്പാലിനെ നിയമിക്കുമെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് നിയമ വിദഗ്ധനായി മുകുള്‍ രോഹ്തഗിയെ നിയമിച്ച കാര്യം അറ്റോര്‍ണി ജനറല്‍ അറിയിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മുകുള്‍ രൊഹ്തഗിയെ അറ്റോര്‍ണി ജനറലായി നിയമിച്ചിരുന്നു. എന്നാല്‍, 2017 ജൂണില്‍ അദ്ദേഹം പദവി രാജി വെക്കുകയായിരുന്നു. ലോക്പാല്‍ സെലക്ഷന്‍ സമിതിയിലെ എമിനന്റ് ജൂറിസ്റ്റ് പദവി മുതിര്‍ന്ന അഭിഭാഷകനായ പി പി റാവുവിന്റെ മരണത്തിന് ശേഷം ഒഴിഞ്ഞു കിടക്കുകയാണ്.

Latest