ടി വി എസ് സ്‌പോര്‍ട്ടിന്റെ സില്‍വര്‍ അലോയ് പതിപ്പ് വിപണിയില്‍

ടി വി എസ് സ്‌പോര്‍ട്ടിന്റെ വില്‍പ്പന 20 ലക്ഷം കവിഞ്ഞു
Posted on: May 15, 2018 10:49 pm | Last updated: May 15, 2018 at 10:49 pm

കൊച്ചി: മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടി വി എസ് മോട്ടോര്‍ കമ്പനി, ടി വി എസ് സ്‌പോര്‍ട്ടിന്റെ സില്‍വര്‍ അലോയ് പതിപ്പ് അവതരിപ്പിച്ചു. പുതിയ സില്‍വര്‍ അലോയ് വീലുകള്‍, ബ്ലാക് സില്‍വര്‍, വോള്‍ക്കാനോ റെഡ് നിറങ്ങളില്‍ ലഭ്യം.
ടി വി എസ് സ്‌പോര്‍ട്ടിന്റെ വില്‍പ്പന ഈയിടെ 20 ലക്ഷം യൂനിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു.

നീണ്ടുനില്‍ക്കുന്ന ആയുസ്സാണ് ടി വി എസ് സ്‌പോര്‍ട്ട് സില്‍വര്‍ അലോയ് പതിപ്പിന്റെ പ്രത്യേകത. 5.5 കിലോവാട്ട് എന്ന പീക് പവറില്‍ 7500 ആര്‍ പി എം ആണ് 100 സി സി എന്‍ജിന്‍ നല്‍കുക. പരമാവധി 7.5 പി എസ് – ല്‍ 7500 ആര്‍ പി എം ടോര്‍ക്കും.

ടി വി എസ് സ്‌പോര്‍ട്ട്, എക്കോമോഡ്, പവര്‍മോഡ് എന്നിവയോടു കൂടിയ ടി വി എസ് പേറ്റന്റുള്ള എക്കണോമീറ്ററാല്‍ സുസജ്ജമാണ്. ഇവയെല്ലാം മികച്ച റൈഡിംഗ് അനുഭവമാണ് നല്‍കുക. ഒരു ലിറ്ററില്‍ 95 കിലോമീറ്ററാണ് മൈലേജ്. കേരളത്തിലെ എക്‌സ് ഷോറൂം വില 46,975 രൂപയാണ്. ടി വി എസ് സ്‌പോര്‍ട്ട് അലോയ് പതിപ്പ് എല്ലാ ഡീലര്‍ഷിപ്പിലും എത്തിയിട്ടുണ്ട്.