ഗോദാവരി നദിയില്‍ ബോട്ടുമുങ്ങി നാല്‍പ്പതോളം പേരെ കാണാതായി

പത്തു പേരെ രക്ഷപ്പെടുത്തി
Posted on: May 15, 2018 10:23 pm | Last updated: May 15, 2018 at 10:32 pm
SHARE

അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് നാല്‍പ്പതോളം പേരെ കാണാതായി. കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് അപകടം നടന്നത്. അമ്പത് യാത്രക്കാരുമായി കൊണ്ടമോടലുവില്‍ നിന്നു രാജമഹേന്ദ്രവാരത്തിലേക്കു പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ദേശീയ ദുരന്ത നിവാരണസേന കാണാതായവര്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

ശക്തമായി കാറ്റടിച്ചതിനെത്തുടര്‍ന്നാണ് ബോട്ട് മറിഞ്ഞു മുങ്ങിയതെന്നാണ് വിവരം. പത്തു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരിലെ 20 പേര്‍ കല്യാണച്ചടങ്ങിനായി എത്തിയവരാണ്. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സംഘത്തെ രംഗത്തിറക്കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here