സഊദിയില്‍ വ്രതാരംഭം വ്യാഴാഴ്ച

Posted on: May 15, 2018 10:27 pm | Last updated: May 15, 2018 at 10:49 pm

റിയാദ് :സഊദി അറേബ്യയില്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്തതിനാല്‍ ബുധനാഴ്ച്ച ശഅബാന്‍ മുപ്പതും വ്യാഴാഴ്ച റമദാന്‍ ഒന്നുമായി സഊദി സുപ്രിം കോടതി പ്രഖ്യാപിച്ചു.

സാധാരണ മാസപ്പിറവി കാണാറുള്ള സഊദിയിലെ സുദൈറിലും തായിഫിലുമെല്ലാം നിരവധി പേര്‍ മാസപ്പിറവിക്കായി കാത്തിരുന്നുവെങ്കിലും എങ്ങും പിറവി ദര്‍ശിച്ചില്ല. ഗള്‍ഫിലെല്ലായിടത്തും ഒപ്പം കേരളത്തിലും റമദാന്‍ ആരംഭിക്കുന്നത് വ്യാഴാഴ്ച്ച തന്നെയാണ് എന്നതും ശ്രദ്ദേയമാണ്.