കോഴിക്കോട്: സംസ്ഥാനത്ത് റമസാന്‍ വ്രതാരംഭം വ്യാഴാഴ്ച. ശഅബാന്‍ 29 ആയ ചൊവ്വാഴ്ച ഇതുവരെ സംസ്ഥാനത്ത് ഒരിടത്തും റമസാന്‍ മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചില്ല.
ഇൗ സാഹചര്യത്തിൽ ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയാകും റമസാൻ വ്രതാരംഭമെന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കര്‍മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.