നഗര സൗന്ദര്യത്തെ ബാധിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടി; മുന്നറിയിപ്പ് അവഗണിച്ചാല്‍ കനത്ത പിഴ

Posted on: May 14, 2018 10:10 pm | Last updated: May 14, 2018 at 10:10 pm

അബുദാബി: അബുദാബി നഗരസഭയുടെ കീഴിലെ സിറ്റി മുനിസിപ്പാലിറ്റി, മുസഫ്ഫ മുനിസിപ്പല്‍ സെന്റര്‍, ഷഹാമ മുനിസിപ്പല്‍ സെന്റര്‍, അല്‍ വത്ബ മുനിസിപ്പല്‍ സെന്റര്‍ സംയുക്തമായി അബുദാബി പോലീസ്, മവാകിഫ്, തദ്വീര്‍, സഹ്റ ട്രാന്‍സ്‌പോര്‍ട്ട് എന്നീ കമ്പനികളുമായി സഹകരിച്ച് നഗര സൗന്ദര്യത്തെ ദോഷകരമായി ബാധിക്കുന്ന ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടുകെട്ടി. കഴിഞ്ഞ ദിവസം അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ കണ്ടുകെട്ടിയത്.

നഗരത്തിലെ ഗതാഗത കുരുക്ക് സുഖമമാക്കല്‍, നഗരത്തിന്റെ നഗരവല്‍ക്കരണത്തെ സംരക്ഷിക്കല്‍, പരിസ്ഥിതി സംരക്ഷിക്കുക, കമ്യൂണിറ്റി അംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക, തുടങ്ങിയവ ലക്ഷ്യമാക്കിയാണ് പരിശോധന നടത്തിയതെന്ന് അബുദാബി നഗരസഭ അധികൃതര്‍ അറിയിച്ചു. അബുദാബി ദ്വീപ്, ഷഹാമ, മുസഫ്ഫ, വത്ബ, അബുദാബി സിറ്റി മുനിസിപ്പാലിറ്റി അര്‍ബന്‍ ആസൂത്രണ ഡിപ്പാര്‍ട്ട്‌മെന്റ കീഴിലാണ് പരിശോധന നടത്തിയത്. ക്യാമ്പയിന്റെ ഭാഗമായി സ്വന്തം വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. കാമ്പയിനിടയില്‍, നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 1073 വാഹനങ്ങള്‍ക്ക് മുന്നറിയിപ്പുകളും ഉപേക്ഷിക്കപ്പെട്ട കാറുകളുടെ ഉടമകള്‍ക്ക് ഷോകേസ് നോട്ടീസ് നല്‍കിയതായി നഗരസഭ അതികൃതര്‍ അറിയിച്ചു. സിറ്റി മുനിസിപ്പാലിറ്റി അബുദാബി നഗരത്തില്‍ 58 നിയമലംഘനങ്ങളും, മുസഫ മുനിസിപ്പല്‍ സെന്റര്‍ 792 മുന്നറിയിപ്പുകള്‍, വത്ബ മുനിസിപ്പല്‍ സെന്റര്‍ 45 ലംഘനങ്ങളും, ഷഹാമ മുനിസിപ്പല്‍ സെന്റര്‍ 46 നിയമ റിപ്പോര്‍ട്ട് ചെയ്തതു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മൂന്ന് ദിവസത്തിനകം നീക്കിയില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും കണ്ടുകെട്ടിയ വാഹനങ്ങള്‍ 3000 ദിര്‍ഹം പിഴയും ചിലവും നല്‍കിയാല്‍ മാത്രമേ ഉടമസ്ഥര്‍ക്ക് തിരിച്ചു നല്കുകയുള്ളൂവെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.