പോലീസ് പീഡനം: കത്വ കേസ് ദ്യക്‌സാക്ഷികളുടെ ഹരജി സുപ്രീം കോടതി 16ന് പരിഗണിക്കും

Posted on: May 14, 2018 5:53 pm | Last updated: May 14, 2018 at 10:40 pm

ന്യൂഡല്‍ഹി: പോലീസ് പീഡനത്തില്‍നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കത്വ കൂട്ടബലാത്സംഗ കൊലപാത കേസിലെ ദ്യക്‌സാക്ഷികളായ മൂന്ന് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീം കോടതി ഈ മാസം 16ന് പരിഗണിക്കും. ഈ മാസം മൂന്നിനാണ് കത്വ കേസ് പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി ഉത്തരവിട്ടത്.

കേസ് സംസ്ഥാനത്തുനിന്നും മാറ്റുന്നതിനെതിരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ കേസ് സംസ്ഥാനത്തുനിന്നും മാറ്റിയ സുപ്രീം കോടതി പത്താന്‍കോട്ട് കോടതിയില്‍ പബ്ലിക്ക് പ്രോസിക്യുട്ടറെ നിയമിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാറിന് അനുമതി നല്‍കിയിരുന്നു. ഇതുകൂടാതെ കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകക്കും ദ്യക്‌സാക്ഷികള്‍ക്കും സുരക്ഷയൊരുക്കണമെന്നും കോടതി ജമ്മു കശ്മീര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.