വെന്റിലേറ്ററിന്റെ അഴികള്‍ മുറിച്ചുമാറ്റി; 15 കുട്ടികള്‍ നിരീക്ഷണാലയത്തില്‍ നിന്ന് രക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Posted on: May 14, 2018 1:58 pm | Last updated: May 14, 2018 at 3:22 pm
SHARE


ഹൈദരാബാദ്: നിയമവുമായി പൊരുത്തപ്പെടാത്ത പതിനഞ്ച് കുട്ടികള്‍ നിരീക്ഷണാലയത്തില്‍ നിന്ന് രക്ഷപ്പെട്ടു. സൈദാബാദിലെ തെലങ്കാന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണാലയത്തില്‍ നിന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ രണ്ട് സൂപ്പര്‍വൈസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഇതില്‍ ഒരാളെ പിടികൂടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ശേഷിക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. ശുചിമുറിയുടെ വെന്റിലേറ്ററിന്റെ ഇരുമ്പഴികള്‍ മുറിച്ചുമാറ്റിയത് ഇവര്‍ രക്ഷപ്പെട്ടത്.

പുറത്തിറങ്ങിയ കുട്ടികള്‍ രണ്ട് മൂന്ന് സംഘങ്ങളായാണ് പോയത്. കവര്‍ച്ചയും കൊലപാതകവുമടക്കം അഞ്ചോളം കേസുകള്‍ നിലവില്‍ ഓരോരുത്തരുടേയും പേരിലുണ്ട്. 13 മുതല്‍ 17 വയസ്സുള്ളവരാണ് ഇവര്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here