ഇന്തോനേഷ്യയില്‍ പോലീസ് ആസ്ഥാനത്ത് ചാവേര്‍ ആക്രമണം

Posted on: May 14, 2018 12:41 pm | Last updated: May 14, 2018 at 1:59 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മോട്ടോര്‍ബൈക്കിലെത്തിയ ചാവേറുകള്‍ സുരബയിലെ പോലീസ് ആസ്ഥാനത്ത് സ്‌ഫോടനം നടത്തി. സ്‌ഫോടനത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു.അക്രമി സംഘത്തില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്ന് അധിക്യതര്‍ പറഞ്ഞു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസില്‍ ഏറ്റെടുത്തു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ജോകൊ വിദോദൊ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് രാജ്യത്തെങ്ങും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ഇസിലുമായി ബിന്ധമുള്ള കുടുംബം നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.